ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് പുരുഷ ടീം ഇനത്തിൽ ഇന്ത്യക്ക് സ്വർണം. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പത്താം സ്വർണമാണിത്.
ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ പാകിസ്താനെ 2-1 ന് പരാജയപ്പെടുത്തി സ്വർണം സ്വന്തമാക്കിയത്.
ആദ്യ സെറ്റിൽ 3-1 നായിരുന്നു ഇന്ത്യയുടെ തോൽവി. നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യൻ താരം അഭയ് സിങ് പാകിസ്താന്റെ സമാൻ നൂറിനെ 11-7, 9-11, 7-11, 11-9, 12-10 സ്കോറിനാണ് തോൽപിച്ചത്.
ടെന്നീസ് മിക്സഡ് ഡബിള്‍സിൽ രോഹൻ ബൊപ്പണ്ണയും ഋതുലയും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. നിലവിൽ 10 സ്വർണവും 13 വീതം വെള്ളിയും വെങ്കലവും അടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 36 ആയി.