കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി.
16 വയസ്സുള്ള മൂന്ന് കുട്ടികളെയാണ് ഇന്നലെ വൈകുന്നേരം കാണാതായത്.
മുഹമ്മദ് ഇർഫാൻ (കാണാതാവുമ്പോൾ ലൈറ്റ് ബ്ലൂ കളർ ജേഴ്‌സി, ബ്ലാക്ക് പാന്റ്), മുഹമ്മദ് അജ്മൽ (കാണാതാവുമ്പോൾ ഡാർക്ക് ബ്ലൂ ടീ ഷർട്ട്, ബ്ലൂ പാന്റ്), മുഹമ്മദ് റിഫാൻ ( കാണാതാവുമ്പോൾ ചുവപ്പ് ടീ ഷർട്ട്, ബ്ലാക്ക് പാന്റ്) എന്നിവരെ ആണ് കാണാതായത്.
പൊലീസ് അന്വേഷണം ആരംഭിച്ചു.