കോട്ടയം പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ നിന്ന് മാസങ്ങൾ പഴക്കമുള്ള മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി.
റബ്ബർ തോട്ടത്തിലെ കാടുവെട്ടി തെളിയിക്കാൻ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്.
പ്രദേശത്ത് നിന്നും മൂന്നുമാസം മുമ്പ് കാണാതായ വയോധികൻ്റെതാണോ മൃതദേഹാവിശിഷ്ടങ്ങൾ എന്ന് സംശയിക്കുന്നുണ്ട്.
അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഇദ്ദേഹത്തിന്റെ മുണ്ടും, യൂറിൻ ബാഗും കണ്ടെത്തിയ സാഹചര്യത്തിലാണിത്.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ് എച്ച ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.














































































