ദിവസേനയുള്ള സോഡയുടെ ചെറിയ ഉപയോഗം പോലും കാലക്രമേണ നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ നിശബ്ദമായി ബാധിച്ചേക്കാം. ദിവസവും ഒരു സോഡ മാത്രം കഴിക്കുന്നത് 30 വയസ്സുള്ളവരിൽ പോലും ഫാറ്റി ലിവർ രോഗത്തിന് കാരണമാകുമെന്ന് വിശദീകരിക്കുന്നു.
"ഒരു ദിവസം പഞ്ചസാര ചേർത്ത ഒരു സോഡ കുടിക്കുന്നത് പോലും കാലക്രമേണ ഗുരുതരമായ കരൾ തകരാറിന് കാരണമാകും . നിരവധി ചെറുപ്പക്കാരും ആരോഗ്യവാന്മാരുമായ ആളുകൾ എന്റെ ഓഫീസിലേക്ക് 'ഫാറ്റി ലിവർ ഡിസീസ്' ബാധിച്ച് എത്താറുണ്ടെന്ന് ഡോക്ടർ പറയുന്നു. കരൾ പലപ്പോഴും മുൻകൂർ മുന്നറിയിപ്പ് സൂചനകൾ നൽകാറില്ല. ലക്ഷണങ്ങൾ കാണുമ്പോഴേക്കും, അവയവത്തിന് കേടുപാടുകൾ ആരംഭിച്ചിട്ടുണ്ടാകുമെന്നും ഡോക്ടർ വ്യക്തമാക്കി.
ഫാറ്റി ലിവർ വെറുമൊരു 'പ്രായമായ വ്യക്തിയുടെ' പ്രശ്നമല്ല. 20-കളിലും 30-കളിലും പ്രായമുള്ളവരിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. സോഡയ്ക്ക് പകരം വെള്ളം, അല്ലെങ്കിൽ മധുരമില്ലാത്ത ചായ എന്നിവ തിരഞ്ഞെടുക്കുന്നത് പഞ്ചസാര കുറയ്ക്കുക മാത്രമല്ല, നിങ്ങളുടെ കരളിനെയും ഊർജ്ജത്തെയും ദീർഘകാല ആരോഗ്യത്തെയും സംരക്ഷിക്കുന്നു," അവർ ഉപദേശിക്കുന്നു. ഇത് കൂടാതെ ഫ്രൈസ്, ചിപ്‌സ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട് ഇവയും ഒഴിവാക്കാം. ഇത് കരളിന് വീക്കമുണ്ടാകാനും കൊഴുപ്പ് അടിഞ്ഞു കൂടാനും കാരണമാകുകയും രോഗം വഷളാക്കുകയും ചെയ്യുന്നു. വറുത്ത ഭക്ഷണങ്ങൾക്ക് പകരം ഗ്രിൽ ചെയ്തതോ ബേക്ക് ചെയ്തതോ ആയ ഭക്ഷണങ്ങൾ ഉപയോഗിക്കാം. മദ്യപാനവും ഫാറ്റിലിവർ രോഗം വർദ്ധിപ്പിക്കുന്നതിനും കരൾ രോഗം വർദ്ധിപ്പിക്കുന്നതിനും കരൾ കോശങ്ങളെ നശിപ്പിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും തടസ്സമാകും. ജലാംശം നിലനിർത്താൻ ഹെർബൽ ടീ, തേങ്ങാവെള്ളം അല്ലെങ്കിൽ നാരങ്ങ വെള്ളം എന്നിവ കുടിക്കാം.