കൊടുങ്ങല്ലൂർ ശ്രീകുരുംബഭഗവതി ക്ഷേത്രത്തിലെ പ്രധാന അടികൾ ആയിരുന്ന നീലത്ത് മഠം പ്രദീപ് കുമാർ അടികളുടെ സ്മരണാർത്ഥം നൽകി വരുന്ന ശ്രീകുരുംബ പുരസ്കാരത്തിന് ഏകദേശം 12 വർഷത്തോളമായി നാലാം താലപ്പൊലി മേളത്തിന്റെ അമരക്കാരനായ മേളകലാചക്രവർത്തി കിഴക്കൂട്ട് അനിയൻ മാരാർ അർഹനായി. മൂന്നാം താലപ്പൊലി ദിവസമായ 17.1.2024 ന് കാലത്ത് 10 മണിക്ക് കോട്ട കോവിലകത്ത് നടക്കുന്ന പ്രൗഡ ഗംഭീരമായ സദസ്സിൽ കൊടുങ്ങല്ലൂർ വലിയതമ്പുരാൻ കുഞ്ഞുണ്ണിരാജയും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. M.K. സുദർശനും ചേർന്ന് 10,001/- രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം സമർപ്പിക്കും. തദവസരത്തിൽ - കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശ്രീ. M.B. മുരളീധരൻ, ശ്രീ. പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മീഷ്ണർ ശ്രീ. അനിൽകുമാർ, സെക്രട്ടറി ശ്രീമതി. P. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, അസിസ്റ്റന്റ് കമ്മീഷ്ണർ M.R. മിനി ദേവസ്വം മാനേജർ കെ.വിനോദ്, കുന്നത്ത് മഠം ശ്രീ പരമേശ്വരനുണ്ണി അടികൾ. മഠത്തിൽ മഠം രവീന്ദ്രനാഥൻ അടികൾ, ഉപദേശക സമിതി ഭാരവാഹികൾ മറ്റ് പൗര പ്രമുഖർ എന്നിവർ പങ്കെടുക്കും.