പാകിസ്താനോട് കളിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇപ്പോള്‍ മനസിലായിട്ടുണ്ടാകുമെന്നും ഇങ്ങോട്ട് കളിച്ചാല്‍ നിശബ്ദരാകുമെന്ന് നിങ്ങള്‍ കരുതരുതെന്നും റാലിയില്‍ പങ്കെടുത്ത ശേഷം അഫ്രീദി പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.
അവർ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കി. ആരാധനാലയങ്ങളെയും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളേയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന ജനമാണ്. ഇങ്ങോട്ട് ആക്രമിച്ചാല്‍ വെറുതെ ഇരിക്കില്ല, പാകിസ്താന്റെ പ്രതിരോധം തകർക്കാൻ കഴിയില്ല'- അഫ്രീദി പറഞ്ഞു.

പുല്‍വാമയില്‍ സംഭവിച്ചതുപോലെ, യാതൊരു തെളിവും കൂടാതെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപണം ഉന്നയിക്കുകയാണെന്നും അഫ്രീദി വിമർശിച്ചു. ഇന്ത്യയുടെ ആരോപണം 50 ശതമാനം ബോളിവുഡും 50 ശതമാനം കാർട്ടൂണ്‍ നെറ്റ്‌വർക്കും ചേർന്നതാണെന്നും അഫ്രീദി പരിഹസിച്ചു.
ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ക്രിക്കറ്റ് ടീമിനെ പോലും പാകിസ്താനിലേക്ക് അയക്കാതെ വെറുപ്പ് സൃഷ്ടിക്കുകയാണെന്നും അഫ്രീദി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.