സ്വർണ്ണം അന്തർദേശീയ മാർക്കറ്റിലേക്ക് പോയിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. എസ്ഐടിയുടെ മുകളിൽ സർക്കാറിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സമ്മർദ്ദം വർദ്ധിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. കോൺഗ്രസ് പറഞ്ഞതെല്ലാം ശരി എന്ന് തെളിയുന്നു.
പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് അയൽവാസി തന്നെ പറയുന്നു. എന്തുകൊണ്ട് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നില്ലെന്നും തൊണ്ടിമുതൽ എവിയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. എസ് ഐ ടി ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകുന്നില്ലെന്ന് രമേശ് ചെന്നത്തല കുറ്റപ്പെടുത്തി.














































































