പട്ന: ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ രണ്ട് കിലോമീറ്റർ ദൂരത്തോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. ഏതാനും വർഷങ്ങളായി പഞ്ചസാര മിൽ അടഞ്ഞുകിടക്കുകയാണ്. ഈ പാതയിൽ കുറച്ചുകാലമായി ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല.മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം.
