ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ്റെ അക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന വീട് ഭാഗികമായി തകർത്തു. എമിലി ജ്ഞാനമുത്തുവിൻ്റെ വീടാണ് അരിക്കൊമ്പൻ അക്രമിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അക്രമം നടക്കുന്നത്. തുടർന്ന് വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും അരിക്കൊമ്പൻ പിന്തിരിഞ്ഞ് പോവുകയുമായിരുന്നു. വനംവകുപ്പ് അധികൃതരെത്തി ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
