ഭരണഘടനയുടെ ആമുഖത്തിലെ 'സോഷ്യലിസ്റ്റ്', 'മതേതരം' എന്നീ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൗഹാന്റെ പരാമർശം. ഈ വാക്കുകൾ അടിയന്തരാവസ്ഥക്കാലത്ത് ചേർത്തതാണെന്നും അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയുടെ ഭാഗമായിരുന്നില്ലെന്നും ആർഎസ്എസ് പറഞ്ഞിരുന്നു. "ഭാരതത്തിന് സോഷ്യലിസത്തിൻ്റെ ആവശ്യമില്ല. മതേതരത്വം നമ്മുടെ സംസ്കാരത്തിൻ്റെ കാതലല്ല, അതിനാൽ ഇതിനെക്കുറിച്ച് തീർച്ചയായും ചർച്ച ചെയ്യണം.' ചൗഹാൻ പറഞ്ഞു.
ഭരണഘടനയുടെ ആമുഖത്തിലെ 'സോഷ്യലിസ്റ്റ്', 'മതേതരം' എന്നീ വാക്കുകൾ പുനഃപരിശോധിക്കാനുള്ള ആർഎസ്എസ് ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും രംഗത്തെത്തിയിരുന്നു.'ബാബാ സാഹേബ് അംബേദ്‌കർ ഉണ്ടാക്കിയ ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്കുകൾ ഒരിക്കലും ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത്, മൗലികാവകാശങ്ങൾ റദ്ദാക്കപ്പെടുകയും പാർലമെന്റ് പ്രവർത്തനം ഇല്ലാതാവുകയും ജുഡീഷ്യറി ദുർബലമാവുകയും ചെയ്‌തപ്പോഴാണ് ഈ വാക്കുകൾ കൂട്ടിച്ചേർത്തത്.' അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞിരുന്നു.