കോട്ടയം,പുതുപ്പള്ളിഉപതെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാനൊരുങ്ങി സിപിഎം.
11ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
ഉപതെരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എൻ വാസവനെ ഏൽപ്പിച്ചു.
അതേസമയം, ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയില്‍ മൂന്ന് പേരാണ് പരിഗണനയിലുള്ളത്.
എൻ.ഹരിയടക്കമുള്ള നേതാക്കളാണ് സാധ്യതാ പട്ടികയിലുള്ളത്.
ജോർജ് കുര്യൻ, ലിജിൻ ലാൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസ് ആദ്യ പരിഗണനകളിൽ തന്നെയുണ്ട്, മുൻപ് പുതുപ്പള്ളിയിൽ മത്സരിച്ച റജി സക്കറിയയുടെയും പേരുണ്ട്.
ആലോചനകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ പേരിലേക്ക് കാര്യങ്ങളിതുവരെ എത്തിയിട്ടില്ല.
പതിനൊന്ന് മുതൽ നാല് ദിവസം സംസ്ഥാന നേതൃയോഗങ്ങൾ ചേരുന്നുണ്ട്.
വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.