മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം.
ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി.
കെ എല്‍ രാഹുലാണ് ഏകദിന ടീം ക്യാപ്റ്റൻ.
ട്വന്റി20 പരമ്പരയില്‍ ഇന്ത്യൻ ടീമിനെ രോഹിത് ശര്‍മ നയിക്കും.
അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഇന്നലെ വൈകീട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്.
വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്
ഓസീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാര്‍ യാദവ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലും ഇന്ത്യൻ ക്യാപ്റ്റൻ.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത്തും കോലിയും മടങ്ങിയെത്തും. ബുംറയാണ് വൈസ് ക്യാപ്റ്റൻ.














































































