കൊച്ചിയില്‍ മെട്രോ ട്രാക്കില്‍ നിന്ന് റോഡിലേക്ക് ചാടി യുവാവ് ആത്യമഹത്യ ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (32) ആണ് മരിച്ചത്. തൃപ്പൂണിത്തുറക്കും കടവന്ത്രക്കുമിടയില്‍ ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള കൊച്ചിൻ മെട്രോ ട്രെയിൻ സർവീസ് കുറച്ചു സമയത്തേക്ക് നിർത്തിവെച്ചു.
വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്ത ശേഷമാണ് ഇയാള്‍ മെട്രോ ട്രാക്കിലേക്ക് നടന്നുനീങ്ങിയത്. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയതോടെ നാട്ടുകാർ അഗ്നിശമനസേനയെ വിവരമറിയിച്ചു. ഇവരെത്തി യുവാവിനെ രക്ഷപ്പെടുത്താൻ താഴെ വല വിരിച്ചു. ഇതില്‍ വീഴാതിരിക്കാനായി യുവാവിൻ്റെ പിന്നീടുള്ള ശ്രമം. റോഡില്‍ തലയിടിച്ച് വീണ യുവാവിനെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.