വിഴിഞ്ഞത്തു സ്ഥിതി നിയന്ത്രണവിധേയമെന്നു പോലീസ്. രാവിലെ സർവകക്ഷി യോഗം ചേരും. ഇന്നലെ വൈകിട്ട് സംഘർഷം ഉണ്ടായ വിഴിഞ്ഞത്ത് സ്ഥിതി നിയന്ത്രണ വിധേയം എന്നു പോലീസ് അറിയിച്ചു.ശനിയാഴ്ച നടന്ന പ്രതിഷേധവുമായി ബന്ധപെട്ടു കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണം എന്നു ആവശ്യപ്പെട്ടു, വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്നവർ പോലീസ് സ്റ്റേഷൻ വളഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 36 പൊലീസുകാർക്കും ഒട്ടേറെ സമരകാർക്കും പരിക്കേറ്റു.പോലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾ തകർത്തു.പോലീസ് ലാത്തിചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.എസ്.ഐ. ലിജോ പി മണിയുടെ കാലിനു ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നു എ. ഡി. ജി. പി, എം. ആർ. അജിത്കുമാർ അറിയിച്ചു. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതു സാഹചര്യം നോക്കിയാവുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ കസ്റ്റഡിയിൽ എടുത്ത 5 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
