വാഹനാപടത്തിൽ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റും. കാൽമുട്ടിൻ്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് മുംബൈയിലേക്ക് പന്തിനെ മാറ്റുന്നത്. ഋഷഭ് പന്തിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്ത് ചികിത്സയിൽ കഴിയുന്നത്. വലതുകാൽമുട്ടിൽ ലിഗ്മെൻ്റിന് പൊട്ടലുള്ളതിനാലാണ് പന്തിന് വിദഗ്ധ ചികിത്സ ആവശ്യമുള്ളത്.
