തിരു.: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറിയിൽ 82.95 ശതമാനമാണ് വിജയം. ഇത്തവണ വിജയശതമാനത്തിൽ 0.92 കുറവാണുളളത്.
ഉപരിപഠനത്തിന് ആകെ അർഹത നേടിയത്3,12,005വിദ്യാർത്ഥികളാണ്.
എല്ലാ വിഷയങ്ങൾക്കും A+ നേടിയത് 33,815 പേരാണ്.
സയൻസിൽ 87.31 %, ഹ്യൂമാനിറ്റീസിൽ 71.93 %
കൊമേഴ്സിൽ 82.75 % എന്നിങ്ങനെയാണ് വിജയശതമാനം. എയ്ഡഡ് സ്കൂളുകളിൽ 86.3 ശതമാനമാണ് വിജയം. വിഎച്ച്എസ്ഇയിൽ 78.39 % ആണ് വിജയം.
സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷകൾ ജൂൺ 21 മുതൽ നടക്കും.
ഫലം നാലുമണി മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് ലഭ്യമാണ്.