പ്രസംഗിക്കുന്നതിനിടെ പ്രവർത്തകൻ ചോദ്യമുണ്ടെന്ന് പറഞ്ഞ് എത്തിയപ്പോൾ 'വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്നു മുഖ്യമന്ത്രി. കോന്നി മണ്ഡലം എൽഡിഎഫ് സ്‌ഥാനാർഥി കെ.യു. ജനീഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് സംഭവം.
ഉദ്ഘാടനപ്രസംഗം പകുതിയായ സമയത്താണ് പ്രവർത്തകൻ സ്‌റ്റേജിനരികിലെത്തി എനിക്കൊരു ചോദ്യമുണ്ടെന്നു പറഞ്ഞത്. പ്രസംഗത്തിനിടെ മുഖ്യമന്ത്രി 'വീട്ടിൽ പോയി ചോദിച്ചാൽ മതി'യെന്നു മറുപടി നൽകി. അപ്പോൾത്തന്നെ പൊലീസ് എത്തി പ്രവർത്തകനെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു














































































