കോഴിക്കോട് ചേളന്നൂർ സ്വദേശി പുതിയോട്ടില് വീട്ടിൽ മിനി(44) ആണ് പിടിയിലായത്.
50,000 രൂപയും ഓരോ പവന് വീതം തൂക്കം വരുന്ന 20 സ്വർണ നാണയങ്ങളുമാണ് മിനി മോഷ്ടിച്ചത്. എരഞ്ഞിപ്പാലം സ്വദേശിയായ ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലുള്ള സ്കൈലൈന് മെഡോസ് വില്ലയിലെ ഫ്ളാറ്റിലാണ് മോഷണം നടന്നത്.
ഇതേതുടർന്ന് ഷാഹിദ് നല്കിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.














































































