വിഷരോഗ ശമനത്തിനും സർപ്പദോഷ പരിഹാരത്തിനും പ്രസിദ്ധമായ കൈനടി കരുമാത്ര ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടക വാവു ഉത്സവത്തിന് സമാപനം കുറിച്ചു കൊണ്ട് ജൂലായ് 24 ന് പുലർച്ചെ മുതൽ വൈകുന്നതുവരെ കർക്കിടക വാവു ദർശനം നടക്കും.
തോട്ടക്കാട് കല്ലമ്പള്ളി ഇല്ലം ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 6 മുതൽ
ഗണപതി ഹോമം
കലശപൂജ
കലശാഭിഷേകം എന്നീ ക്ഷേത്ര ചടങ്ങുകൾക്കു ശേഷം സർപ്പക്കാവിൽ
വിശേഷാൽ സർപ്പപൂജ
കലശം
നൂറുംപാലും
തളിച്ചു കൊട
എന്നീ വിശേഷാൽ പൂജകൾ ഈ ദിവസങ്ങളിൽ നടന്നുവരികയാണ്.
23-ാം തീയതിരാത്രി 9 ന് വെള്ളം കുടിവയ്പ് വഴിപാടുകൾക്ക് ശേഷം നട അടയ്ക്കും.
24 വ്യാഴാഴ്ച രാവിലെ 5 മണി മുതൽ തുടർച്ചയായി ദിവസം മുഴുവൻ സമയവും
കർക്കിടക വാവുദർശനവും
ഉണ്ണിയപ്പം പ്രസാദം വിതരണവും നടക്കും. ഭക്തജനങ്ങൾക്കായി പതിവുപോലെ കൂടുതൽ ഗതാഗത സൗകര്യങ്ങളും ഉണ്ടാകും. ക്ഷേത്രത്തിൻ്റെ മുഖ്യ കാര്യദർശി പിറ്റി വാസുദേ കുറുപ്പ് അറിയിച്ചു.