പാർലമെൻ്റ് ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. 17 ദിവസം സമ്മേളിക്കുന്ന പാർലമെൻ്റ് ശീതകാല സമ്മേളനം ഈ മാസം 29 നു അവസാനിക്കും. പഴയ പാർലമെൻറ് മന്ദിരത്തിൽ നടക്കുന്ന അവസാന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഇരുസഭകളും വിടവാങ്ങിയ മുൻ അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആകും ഇന്ന് ചേരുക. ശീതകാല സമ്മേളനത്തിൽ വിലക്കയറ്റവും, തൊഴിലില്ലായ്മയും, മിനിമം താങ്ങുവില അടക്കമുള്ള കർഷക പ്രശ്നങ്ങളും ആകും മുഖ്യ വിഷയങ്ങളായി ഉയർത്തുക. സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പ് ഫലങ്ങളും രണ്ടാം ദിവസം ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതും സർക്കാരിനും പ്രതിപക്ഷത്തിനും നിർണായകമാണ്.
