എംഎൽഎ വി.കെ. പ്രശാന്തിന്റെ നെയിംബോർഡിന് തൊട്ട് മുകളിലായാണ് കൗൺസിലർ പുതിയ ബോർഡ് സ്ഥാപിച്ചത്.
നെയിം ബോർഡിൻ്റെ ചിത്രങ്ങൾ ശ്രീലേഖ തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
തനിക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നൽകിയ സംഭവത്തിൽ വീഡിയോ പ്രതികരണവും ശ്രീലേഖ പങ്കുവെച്ചു. ഏതോ ഒരു കമ്മ്യൂണിസ്റ്റ് വക്കീൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും എംഎൽഎയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയെന്നാണ് പരാതിയെന്നും ശ്രീലേഖ പ്രതികരിച്ചു. നടപടിക്ക് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി എന്നാണ് അറിയാൻ സാധിച്ചതെന്നും ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നാണ് ഇതിനെ പറയുന്നതെന്നും ശ്രീലേഖ പറഞ്ഞു.















































































