മലപ്പുറം ജില്ലയില്‍ അഞ്ചാം പനി പ്രതിരോധത്തിനുള്ള കൂടുതല്‍ വാക്സീനുകള്‍ എത്തി. വാക്സീന്‍ എടുക്കാത്തവര്‍ക്ക് ഭവന സന്ദര്‍ശനത്തിലൂടെ അടക്കം ബോധവല്‍ക്കരണം നല്‍കുകയാണ് ആരോഗ്യവകുപ്പ്.ഇതിനിടെ രോഗ പകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും. തുടര്‍ന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും ഏതൊക്കെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം എന്നതടക്കം തീരുമാനിക്കുക.ജില്ലയില്‍ 130 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല.നാളെ നടക്കുന്ന ജില്ലാ വികസന സമിതി യോഗം പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യും.
