സഹകരണ നിയമഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിട്ട് വന്നാല്‍ മാത്രമെ സഹകരണ സംരക്ഷണ നിധി അടക്കമുള്ള കാര്യങ്ങളിലെ സാങ്കേതികത്വം ഒഴിയുകയുള്ളു. ഈ സാഹചര്യമടക്കം നിലവിലെ സ്ഥിതി മന്ത്രിസഭാ യോഗം വിലയിരുത്തും.
റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ പുനസ്ഥാപിക്കാൻ തീരുമാനമെടുക്കാനും സാധ്യതയുണ്ട്. വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് അനുസരിച്ചു കമ്മീഷന് നിര്‍ദേശം നല്‍കാനാണ് ശ്രമം. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ ദീര്‍ഘ കാല കരാര്‍ ആണ് സാങ്കേതിക പ്രശ്നം ഉന്നയിച്ചു കമ്മീഷൻ റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ആണ് കരാര്‍ പുനസ്ഥാപിക്കാൻ നീക്കം തുടങ്ങിയത്.