സ്വർണ വിൽപനശാലയുടെ പൂട്ട് തകർത്ത് 5 പവൻ സ്വർണവും ഒരു കിലോ വെള്ളിയും മോഷ്ടിച്ചു. മോഷാക്കളെന്ന് സംശയിക്കുന്ന 2 അതിഥിത്തൊഴിലാളികളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. ചങ്ങനാശ്ശേരി തെങ്ങണ ജംക്ഷനു സമീപം സുരേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിക്കു ശേഷമാണ് സംഭവമെന്ന് പൊലീസ് കരുതുന്നു. തിങ്കളാഴ്ച രാവിലെയാണ് ഉടമ സ്ഥാപനത്തിൻ്റെ പുട്ട് തകർന്നു കിടക്കുന്നത് കണ്ടത്