
വിജയപുരം ആയിരത്തി മുന്നൂറ്റി ആറാം നമ്പർ എസ്എൻഡിപി യോഗത്തിലെ അംഗങ്ങളുടെ ചിരകാല സ്വപ്നമായിരുന്നു ദഹന സംവിധാനത്തോടുകൂടിയ സ്മശാനം ഇന്ന് രാവിലെ 10.30 ന് ശാഖ പ്രസിഡണ്ട് അനൂപ് സോമൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്എൻഡിപി യോഗം ബോർഡ് മെമ്പർ അഡ്വക്കറ്റ് ശാന്താറാം റോയ് തോളൂർശാഖയ്ക്ക് സമർപ്പിച്ചു.തികച്ചും കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു പരിപാടികൾ സ്വാഗതം ശ്രീ:ഷാനുമോൻ.വി.എസ് (ശാഖാ സെക്രട്ടറി), അധ്യക്ഷൻശ്രീ:അനൂപ് സോമൻ,(ശാഖാപ്രസിഡണ്ട്)അനുഗ്രഹ പ്രഭാഷണം ശ്രീ:പള്ളിപ്പുറംസുമേഷ്ശാന്തി,ശ്രീ:കെ.സി.സോമൻ (യൂണിയൻ കമ്മിറ്റി മെമ്പർ) ശ്രീമതി:ബിന്ദു മോഹൻ (വനിതാ സംഘം പ്രസിഡണ്ട്), ശ്രീമതി:വിജയമ്മ തമ്പി (വനിതാ സംഘം സെക്രട്ടറി), ശ്രീ:അനന്ദു പുഷ്കരൻ (യൂത്ത് മൂവ്മെൻറ് പ്രസിഡണ്ട്), ശ്രീ:ശ്രീക്കുട്ടൻ സി.എസ്,(യൂത്ത് മൂവ്മെൻറ് സെക്രട്ടറി), കൃതജ്ഞത ശ്രീ:ബിനു മാണി (ശാഖ വൈസ് പ്രസിഡണ്ട്)