ഖത്തർ ലോകകപ്പ് ഫുട്ബോളിൽ അർജൻറീനയും ക്രൊയേഷ്യയും സെമിയിൽ. ഇന്നലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജൻറീനയുടെ സെമിഫൈനൽ പ്രവേശനം. ആദ്യ ക്വാർട്ടറിൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ക്രൊയേഷ്യ തോൽപ്പിച്ചത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8.30ന് മൊറോക്കോ പോർച്ചുഗലിനെയും, രാത്രി പന്ത്രണ്ടരയ്ക്ക് ഫ്രാൻസ് ഇംഗ്ലണ്ടിനെയും നേരിടും.
