അനിൽകുമാറിനോട് പാർട്ടി ചോദിച്ച വിശദീകരണത്തിനുള്ള മറുപടി തൃപ്തികരമായിരുന്നില്ലെന്നാണ് താൻ അറിഞ്ഞത്.
നടപടി മുന്നിൽ കണ്ടുള്ള ചാട്ടം മാത്രമാണ് അനിൽകുമാറിൻ്റേതെന്നും പി ടി തോമസ് പറഞ്ഞു.
പാർട്ടിയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയ വ്യക്തി അധികാരത്തിൻ്റെ ശീതളഛായ തേടി പോയാൽ അവരെ പറ്റി മറ്റൊന്നും പറയാൻ ഇല്ല.
കഷ്ട് കാല സമയത്തും പാർട്ടിയോടൊപ്പം നിൽക്കുന്നവരെയാണ് ആവശ്യം.
വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് പാർട്ടി വിട്ട് ഓടിയത്.
ഇവരാണ് മുൻപ് താക്കോൽ സ്ഥാനത്തിരുന്ന് നിരവധി പേരെ വെട്ടിക്കളഞ്ഞത് പി.ടി തോമസ് പറഞ്ഞു.