ഓർത്തഡോക്സ് സുറിയാനി സഭയുടെ മുൻ അധ്യക്ഷൻ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലി ആഘോഷങ്ങളുടെ സമാപനവും 50ാം ഓർമ്മപ്പെരുന്നാളും മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നാളെ മുതൽ ഡിസംബർ 08 വരെ ആചരിക്കും. ചടങ്ങുകൾക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.
സഭയുടെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. സുറിയാനി ഭാഷാ പണ്ഡിതനായിരുന്ന ഔഗേൻ ബാവായോടുള്ള ആദരസൂചകമായി ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ് ദിനമായ നാളെ സുറിയാനി ഭാഷയിൽ വിശുദ്ധ കുർബാനയർപ്പിക്കും.
മലങ്കര മൽപ്പാൻ ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്ക്കോപ്പാ മുഖ്യകാർമ്മികത്വം വഹിക്കും.
ഡിസംബർ 1 ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന - ഫാ.അനൂപ് ഏബ്രഹാം ( മാനേജർ, മാർ കുറിയാക്കോസ് ദയറാ, പാമ്പാടി). ഡിസംബർ 2 ചൊവ്വ രാവിലെ 7ന് വിശുദ്ധ കുർബാന - ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ ( പ്രിൻസിപ്പൽ, വൈദിക സെമിനാരി, കോട്ടയം ) . ഡിസംബർ 3 ബുധൻ രാവിലെ 7ന് വിശുദ്ധ കുർബാന - ഫാ.അലക്സ് തോമസ് ( സബ് എഡിറ്റർ, മലങ്കരസഭാ മാസിക). വൈകീട്ട് 5 മണിക്ക് സന്ധ്യാനമസ്ക്കാരം സുറിയാനിയിൽ. തുടർന്ന് നടക്കുന്ന സ്മൃതിസന്ധ്യ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. സ്മൃതിസന്ധ്യയിലെ മുഖ്യാതിഥികളായ കൽദായ സുറിയാനി സഭാധ്യക്ഷൻ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്താ, ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
മലങ്കരയിലെ സുറിയാനി വൈജ്ഞാനിക ധാര : ആരാധനാ ക്രമീകരണങ്ങളി ഔഗേൻ ബാവായുടെ സംഭാവനകൾ എന്ന വിഷയത്തിൽ മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പാ, പരിശുദ്ധ ഔഗേൻ ബാവായുടെ രചനകളിലെ സാഹിത്യ സൗന്ദര്യവും മഹർഷിദർശനങ്ങളും എന്ന വിഷയത്തിൽ ഫാ.ഡോ.ജേക്കബ് കുര്യൻ, മലങ്കരയിലെ സുറിയാനി ഭാഷാ പാരമ്പര്യങ്ങളിൽ പരിശുദ്ധ ഔഗേൻ ബാവായുടെ സംഭാവനകൾ എന്ന വിഷയത്തിൽ ഫാ.ഡോ.ബേബി വർഗീസ്, പരിശുദ്ധ ഔഗേൻ ബാവാ കാതോലിക്കാ സിംഹാസനത്തിലെ മാർത്തോമ്മൻ പൈതൃകത്തിന്റെ പ്രകാശം എന്ന വിഷയത്തിൽ ഫാ.ഡോ.എം.ഒ.ജോൺ എന്നിവർ പ്രബന്ധാവതരണം നടത്തും. സ്മൃതിമൊഴിയിൽ സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി ശ്രീ. റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സംസാരിക്കും.
ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, വടവാതൂർ അപ്പോസ്തോലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദിക വിദ്യാർത്ഥികൾ സുറിയാനി ഗീതങ്ങൾ ആലപിക്കും. ചരമ കനകജൂബിലിയുടെ
ഭാഗമായി നിർമ്മിച്ച ഡോക്യുമെന്ററി, സ്മൃതിഗീതം എന്നിവയുടെ പ്രകാശനകർമ്മം പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിക്കും.
ഡിസംബർ 4 വ്യാഴം രാവിലെ 7ന് വിശുദ്ധ കുർബാന : കാതോലിക്കാ ബാവാ. ഡിസംബർ 5 രാവിലെ 7ന് വിശുദ്ധ കുർബാന ഫാ.ഡോ.വിവേക് വർഗീസ് ( ജനറൽ സെക്രട്ടറി, എം.ജി.ഒ.സി.എസ്.എം ), ഡിസംബർ 6 ശനി രാവിലെ 7ന് വിശുദ്ധ കുർബാന ഫാ.ജോബിൻ വർഗീസ് ( മാനേജർ,പഴയ സെമിനാരി) , ഡിസംബർ 7 ഞായർ രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം, 7.30ന് വിശുദ്ധ കുർബാന ഫാ.അശ്വിൻ ഫെർണാണ്ടസ് ( സെക്രട്ടറി, എക്യൂമെനിക്കൽ ഡിപ്പാർട്ട്മെന്റ് ), വൈകീട്ട് 5.30ന് തീർത്ഥാടകർക്ക് സ്വീകരണം, 6ന് പെരുന്നാൾ സന്ധ്യാനമസ്ക്കാരം - പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെയും ,അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെയും കാർമ്മികത്വത്തിൽ. 7 മണിക്ക് അനുസ്മരണപ്രഭാഷണം - ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് (പ്രൊഫ.ഓർത്തഡോക്സ് വൈദിക സെമിനാരി കോട്ടയം) തുടർന്ന് കബറിടത്തിൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ചഭക്ഷണം.
ഡിസംബർ 8 തിങ്കൾ രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം, 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. മാത്യൂസ് മാർ തേവോദോസിയോസ്, ഗീവർഗീസ് മാർ പീലക്സീനോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം,നേർച്ചവിളമ്പ് എന്നിവയോടെ ഓർമ്മപ്പെരുന്നാളിനും ചരമ കനക ജൂബിലിയ്ക്കും സമാപനമാകും. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ ( പ്രസിഡന്റ്, മാധ്യമവിഭാഗം ), അഡ്വ.ബിജു ഉമ്മൻ ( മലങ്കര അസോസിയേഷൻ സെക്രട്ടറി ), ഫാ. യാക്കോബ് റമ്പാൻ ( ദേവലോകം അരമന മാനേജർ ), റിബിൻ രാജു ( പി.ആർ.ഒ) എന്നിവർ പരിപാടികൾ വിശദീകരിച്ചു














































































