പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലർമാരുടെ ട്രെയിൻ യാത്രാസംഘത്തില്‍ ആർ ശ്രീലേഖ ഇല്ലെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് മേയർ വിവി രാജേഷ് ഉള്‍പ്പെടുന്ന സംഘം ദില്ലിയിലേക്ക് ട്രെയിനില്‍ പുറപ്പെടുന്നത്. എംആർ ഗോപനും ശ്രീലേഖയും അമ്മമാർക്ക് അസുഖമായതിനാല്‍ യാത്രയില്‍ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. അതേസമയം, വിമാനമാർഗം ശ്രീലേഖ എത്തുമോയെന്ന കാര്യം അറിയില്ലെന്ന് ബിജെപി കൗണ്‍സിലർമാർ പ്രതികരിച്ചു.
ട്രെയിൻ യാത്രക്കായി എല്ലാവർക്കും ഒരുമിച്ചാണ് ടിക്കറ്റ് എടുത്തതെന്നും കൗണ്‍സിലർമാർ പറയുന്നു. എന്നാല്‍ വിമാനമാർഗം ആർ ശ്രീലേഖ എത്തുമെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. വ്യാഴാഴ്ചയാണ് മോദിയുമായുളള കൂടിക്കാഴ്ച നടക്കുന്നത്.














































































