ഒരു ദിവസത്തെ പരിശോധന കൊണ്ട് പ്രതിയുടെ മാനസിക നില പൂര്‍ണമായും തിരിച്ചറിയാന്‍ കഴിയില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്.എം.ഒ ഡോ.മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ഡോ.മോഹന്‍ റോയ് അടക്കം ഏഴ് ഡോക്ടര്‍മാരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്ദന ദാസ് കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് മെഡിക്കല്‍ ബോര്‍ഡ് കൈമാറി. മനശാസ്ത്ര വിദഗ്ദ്ധരുടെ പ്രത്യേക സംഘം ആറര മണിക്കൂര്‍ നേരം സന്ദീപിനെ പരിശോധിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.