അവസാന ടെസ്റ്റിൽ 25 റൺസിനാണ് സന്ദർശകരുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ന്യൂസിലന്റ് 3 - 0 ന് സ്വന്തമാക്കി.
147 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ടീം ഇന്ത്യ ചീട്ട് കൊട്ടാരം പോലെ തകർന്നു. 121 റൺസിന് എല്ലാവരും പുറത്തായി. ഋഷഭ് പന്തിനു (64) മാത്രമാണ് പിടിച്ച് നില്ക്കാനായത്.
ന്യൂസിലാന്റിനായി അജാസ് പട്ടേൽ 57 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി.