തിരുവനന്തപുരം: ഇന്നുമുതൽ 5 ജി സേവനങ്ങൾ ലഭ്യമാകും. ജിയോ ആണ് തിരുവനന്തപുരത്ത് 5g സേവനങ്ങൾ കൊണ്ടുവരുന്നത്. 5 ജി ലഭിക്കാൻ ജിയോ ഉപയോക്താക്കൾ സിംകാർഡ് മാറേണ്ടതില്ല. 5 ജി സൗകര്യമുള്ള ഫോൺ ആയിരിക്കണം എന്ന് മാത്രം. ഒന്നുകിൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ആവണം അല്ലെങ്കിൽ 239 രൂപയോ അതിനു മുകളിലുള്ള പ്രീ പെയ്ഡ് പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമാണ് ജിയോ വെൽക്കം ഓഫർ ലഭിക്കാനുള്ള അർഹത. തിരുവനന്തപുരം നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിലാണ് ജിയോയുടെ 5g സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. വൈകാതെ ടവറുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ജിയോ അറിയിച്ചു. 2023 ജനുവരിയോടെ തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും 5g സേവനങ്ങൾ ആരംഭിക്കും.
