തിരുവനന്തപുരം: ബിരുദ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ചിറയിൻകീഴ് സ്വദേശി അനഘ സുധീഷാണ് മരിച്ചത്. പൊടിയന്റെമുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകളാണ്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് അനഘ.
ഇന്ന് രാവിലെയാണ് വീട്ടിലെ മുറിയിൽ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ അനഘയെ കണ്ടെത്തിയത്. അനഘയുടെ അമ്മ ലതയാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നാലെ പൊലീസിൽ വിവരമറിയിച്ചു . അനഘയുടെ മുറിയിൽ നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന സെമിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമില്ല എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.














































































