അഡ്വ. സൈബി ജോസ് ഹാജരായ കേസിൽ കോടതിയുടെ അസാധാരണനടപടി. മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി തിരിച്ചുവിളിച്ചു. കേസ് വീണ്ടും കേൾക്കും. അഡ്വ. സൈബി ഈ കേസിൽ 50 ലക്ഷം കോഴ വാങ്ങിയതായി ആരോപണമുണ്ട്.അതേസമയം, ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ പണം വാങ്ങിയെന്ന ആരോപണത്തിൽ കൊച്ചി സിറ്റി പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും.
സങ്കീർണമായ വിഷയത്തിൽ സൈബി ജോസിന്റെയും, സാക്ഷികളുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഫീസ് മാത്രമാണ് വാങ്ങിയതെന്ന വാദത്തിൽ അഭിഭാഷകൻ ഉറച്ച് നിൽക്കുകയാണ്. രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.