അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ നരിവേട്ട ഒടിടിയിലേക്ക്. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികാരണങ്ങളോടെയാണ് മുന്നേറിയത്. കൂടാതെ ചിത്രത്തിലെ ഗാനങ്ങളും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ജൂലൈ 11 മുതൽ സോണി ലിവിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിച്ചിരിക്കുന്നത്.
ചിത്രത്തിൽ ടോവിനോയെ കൂടാതെ തമിഴ് നടൻ ചേരനും , സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു . ജേക്സ് ബിജോയി ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.