കോട്ടയം - കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടനം 20ന് വൈകിട്ട് 5ന് നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
പാലം ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുമരകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ ഷിജോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ഐ.ഏബ്രഹാം, കെ.ജി. ബിനു, പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ധന്യ സാബു, എ.പി.സലി മോൻ, പ്രിൻസ് സ്‌കറിയ, സ്‌ഥിരസമിതി അധ്യക്ഷൻ കെ.എസ്.സലിമോൻ, വാർഡംഗം സീമ ദിലീപ് എന്നിവർ പ്രസംഗിച്ചു.














































































