സുരക്ഷാ ഭീഷണിയെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ''ഇവരെ സ്പോണ്‍സര്‍ ചെയ്തത് ഭരണകക്ഷിയിലെ സിറ്റിങ് എംപി ആണെന്നതാണ് വസ്തുത. ഇവര്‍ സ്മോക് പിസ്റ്റളുകള്‍ കടത്തി. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആക്രോശിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സുരക്ഷയുടെ കാര്യത്തില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ ക്രമീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പുതിയ മന്ദിരം അത്ര നന്നായി ക്രമീകരിച്ചതായി തോന്നുന്നില്ല''- അദ്ദേഹം പറഞ്ഞു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികത്തിലാണ് സംഭവം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















































































