കോട്ടയത്ത് വളരെ വ്യത്യസ്തമായ പ്രകടനപത്രികയുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഇഗ്നേഷ്യസ് ഇല്ലിമൂട്ടില്‍. അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍ ഇങ്ങനെ ഞാന്‍ പ്രധാന മന്ത്രിയായാല്‍ ആരും പട്ടിണി കിടക്കണ്ട. ആരും നഗ്നരായി നടക്കണ്ടി വരില്ല. ആരും വഴിയോരത്തുറങ്ങേണ്ടി വരില്ല. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും, ആഹാരം, വസ്ത്രം, കിടക്ക, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം പൂര്‍ണ്ണമായും ഉറപ്പാക്കിയിരിക്കും. അഴിമതിക്കെതിരെ മുഖം നോക്കാതെ ജയിലിലിടും. രാജ്യദ്രോഹികളെ വധശിക്ഷയ്ക്ക് വിധേയമാകും. 25 കോടികള്‍ക്ക് മുകളിലുള്ള സ്വകാര്യ സ്വത്തുക്കള്‍ പിടിച്ചെടുക്കും. പെണ്‍കുട്ടികളുടെ പ്രായപൂര്ത്തിവയസ്സ് 16 ആക്കും. ലൈംഗികതൊഴില്‍ നിയമവിധേയമാക്കും. പാക്കിസ്ഥാനെ സഹോദരരാജ്യമായി കാണുകയും, പാക്കിസ്ഥാന് ഇന്ത്യയെ മാതൃരാജ്യമായി കരുതണമെന്നും ആവശ്യപ്പെടും.