രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ആണ് ക്യാപ്റ്റൻ. സിജോമോൻ ജോസഫാണ് വൈസ് ക്യാപ്റ്റൻ.2022-23 സീസണിൽ റാഞ്ചിയിലും ജയ്പൂരിലുമായി നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള കേരള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഷോൺ റോജർ, കൃഷ്ണ പ്രസാദ്, വൈശാഖ് ചന്ദ്രൻ, സച്ചിൻ സുരേഷ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
