രാവിലെ ആറിന് തൃക്കാർത്തിക ആറാട്ട് എഴുന്നള്ളിപ്പ്. വൈകുന്നേരമാണ് തൃക്കാർത്തിക ദേശവിളക്ക്. ദേശവിളക്ക് ദർശനപ്രധാനമാണ്. ദേവീ സങ്കേതത്തിലും ദേശവഴികളിലും തൃക്കാർത്തിക ദേശവിളക്ക് ഐശ്വര്യത്തിന്റെ പൊൻ കണിയാകും.ദേവി തൃക്കാർത്തിക ആറാട്ട് കഴിഞ്ഞ് സർവാഭരണവിഭൂഷിതയായി തിരിച്ചെഴുന്നള്ളുന്നതു കണ്ട് മനം കുളിർക്കാനും അനുഗ്രഹം നേടാനും ആയിരക്കണക്കിനു ഭക്തരെത്തും.
രാവിലെ ഒൻപതിന് ക്ഷേത്രസങ്കേതത്തിലെ ദേവീവിലാസം പബ്ലിക് സ്കൂൾ അങ്കണത്തിൽ തൃക്കാർത്തിക മഹാ പ്രസാദമൂട്ട് തുടങ്ങും. ഡോ. ലക്ഷ്മിപതി (ദിനമലർ )പ്രസാദ സമർപ്പണം നടത്തും.