കുടുംബവഴക്കിനിടെ അച്ഛന്റെ കുത്തേറ്റ് മരിച്ച പ്ലസ് ടു വിദ്യാർഥിനിക്ക് പിന്നാലെ ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. പ്രതിയായ ഉമ്മർ ഫാറൂഖിൻ്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞാണ് (53) മരിച്ചത്. കുഞ്ചത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം തുമിനാട് ഹിൽടോപ് നഗറിലെ ജുമൈല (19) ഇന്നലെ മരിച്ചിരുന്നു.
ഷേക്കുഞ്ഞിയുടെ വീട്ടിലെത്തിയാണ് ഉമ്മർ ഫാറുഖ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ജുമൈലയും ഉമ്മ താഹിറയും ഇവിടെയാണ് താമസിച്ചിരുന്നത്. പ്രശ്‌നങ്ങൾ ചർച്ചചെയ്യാനായി ഇരുവരുടെയും ബന്ധുക്കളും ഒത്തുകൂടിയിരുന്നു.












































































