ചങ്ങനാശേരി: ചങ്ങനാശേരി എസ്.ബി. കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇന്ത്യയുടെ ഉപരാഷ്ട്രപതി C. P. രാധാകൃഷ്ണനെ ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഔപചാരികമായി സ്വീകരിച്ചു.

ഹെലിപ്പാഡിൽ നടന്ന സ്വീകരണച്ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി , ജോബ് മൈക്കിൾ എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്നിവർ സന്നിഹിതരായിരുന്നു.
വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോളേജിന്റെ വളർച്ചയും വിദ്യാഭ്യാസ സംഭാവനകളും സ്മരിപ്പിക്കുന്ന പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ നഗരമധ്യത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രദേശത്ത് ആവേശകരമായ അന്തരീക്ഷം സൃഷ്ടിച്ചു.














































































