തിരുനക്കര തെക്കെ നട മേച്ചേരി മഠത്തിലെ മഹാദേവ അയ്യർ വിവാഹം കഴിച്ചത് മുഴയക്കുട മഠത്തിലെ രാജത്തെ ആയിരുന്നു അതുകൊണ്ട് തന്നെ 1947 ൽ തിരുനക്കര വയസ്കര കൊട്ടാരത്തിലേക്ക് ഉള്ള പാലസ് റോഡിൽ "സിനിമാക്കൊട്ടക" പണിതപ്പോൾ അദ്ദേഹം സ്വന്തം പേരും ഭാര്യയുടെ പേരും ചേർത്ത് രാജ...മഹാ ൾ എന്ന പേരു നൽകി. ( രാജമഹാൾ)
കോട്ടയത്തെ
മാളിേയേക്കൽ കുടുംബത്തിലെ എം.എം. ചെറിയാനാണ് സിനിമാകൊട്ടക വാടകയ്ക് എടുത്ത് സിനിമാ പ്രദർശനം ആരംഭിച്ചത്. അന്ന് കോട്ടയം നഗരസഭാ അധ്യക്ഷനായിരുന്ന എം.എം. മാത്യു തീയറ്റർ വെളളിത്തിരയുടെ ഉത്ഘാടനം നിർവഹിച്ചു.
ആദ്യ സിനിമാ തിളങ്ങുന്ന വെള്ളിത്തിരയിൽ
"WE TWO - നാം
ഇരുവർ " എന്ന തമിഴ് ചിത്രമായിരുന്നു.
തീയറ്ററിന്റെ പിന്നിലായി അതേ കോംബോണ്ടിൽ മഹാദേവൻ സ്വാമിയുടെ തറവാട് രണ്ട് കിണറുകളുമായി നിന്നിരുന്നു.
പിന്നെ അദ്ദേഹം തിരുനക്കര തെക്കെ നടയിൽ പണിത മേച്ചേരി മഠത്തിൽ താമസമാക്കി.
തറവാട് പൊളിക്കുകയും തീയറ്ററും എഴുപത് സെന്റ് സ്ഥലവുംമറ്റ് ഉടമകളിലേക്ക് എത്തിയത് 1974 ലായിരുന്നു.
എന്നാലും തീയറ്ററിന്റെ വടക്കുവശത്തെ കിണർ അവിടെ തന്നെ നില കൊണ്ടു.
കാരാപ്പുഴ തോടിന്റെ വലതു കരയിൽ 1952 ൽ ജനിച്ച മോനി കണ്ട് വളർന്നത് വലിയ വളവര വെച്ച് ആലപ്പുഴക്ക് പോകുന്ന ചരക്കു വള്ളങളെയായിരുന്നു.
സ്കൂൾ പഠനത്തിന് ശേഷം ബാലേയ്ക്കും നാടകങൾക്കും പിൻ കർട്ടൻ വരച്ച മോനിയുടെ ജീവതം വരകളിലേക്ക് പുർണ്ണമായി മാറാൻ കാരണം ഉമ്മൻ ചാണ്ടിയായിരുന്നു.
1970 ൽ ആദ്യമായി പുതുപള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് മത്സരിക്ക മ്പോൾ വൈറ്റ് വാഷും, നിറങ്ങളുമായി പതിനെട്ടു വയസ്സുള്ള മോനി പുതുപള്ളിയിലെത്തി.
"തെങ്ങ് ചിഹ്നം " ഭിത്തിയിൽ വരച്ച് "ഉമ്മൻ ചാണ്ടിക്ക് " വോട്ട് ചെയ്യുക എന്ന അദ്യർത്ഥനയുമായി മോനിയുടെ കരവിരുതും , ബ്രഷും ഒത്തുചേർന്നപ്പോൾ ഉമ്മൻ ചാണ്ടിയുടെ പ്രചരണം പൊടിപൊടിച്ചു.
വരും വർഷങ്ങളിൽ തുണി ബോർഡുകളിൽ മോനി പലർക്കായി ലക്ഷക്കണക്കിന് പരസ്യങൾ വരച്ചു ചേർത്തു.
ഇത്തവണ കോട്ടയം ചലചിത്ര മേളക്ക് അരങ്ങ് ഒരുങ്ങിയത് അനശ്വര എന്ന പഴയ രാജമഹാൾ തീയറ്ററിൽ തന്നെയായിരുന്നു.
അപ്പോഴാണ് തീയറ്ററിന്റെ കാർ പാർക്കിംഗിന്റെ തുടക്കത്തിലെ കിണർ മോനിയുടെ ശ്രദ്ധയിൽ പെട്ടത്.
അഞ്ച് അടി വ്യാസമുള്ള കിണറിന്റെ ചുറ്റുമതിലിന് മുന്ന് അടി ഉയരം.
ഇത് ഒരു സെൽഫി പോയിന്റ് ആക്കാൻ സംവിധായകൻ ജയരാജിന്റെ നിർദേശം.
മോനിയുടെ കലാവിരുതിൽ തുണി അടിച്ചു കുട്ടിയ ബോർഡ് കിണറിന് ചുറ്റും മുകളിലും ഭംഗിയുള്ള മറ തീർത്തു. അതിനൊപ്പം ചലചിത്ര മേളയുടെ ചുരുക്കെഴുത്ത്
"KIFF " തെർമോക്കോളിൽ
മോനി തീർത്തു.
മേള കാണാൻ എത്തുന്നവരെ ഏറെ ആകർഷിക്കുന്ന ഈ ഇൻസ്റ്റലേഷന് താഴെ ചരിത്രം ഉറങ്ങുന്ന തെക്കെ മഠത്തിൽ കിണർ ജല സമൃദ്ധിയോടെ ഇപ്പോഴുമുണ്ട്.
കോട്ടയത്തിന് രാജമഹാൾ തീയറ്റർ സമ്മാനിച്ച മഹാദേവൻ സ്വാമിയുടെയും പത്നി രാജ ത്തിന്റെയും ഓർമകൾ ഇപ്പോഴും തിയറ്ററിന് ചുറ്റുമുള്ള കാറ്റിൽ.
മുരളീ കൈമൾ
20-2-2026














































































