എസ് യു ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽസംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 7 സ്പെഷലിസ്റ്റുകൾ അടങ്ങുന്ന ഒരു മെഡിക്കൽ സംഘം ഗവൺമെൻ്റിൻ്റെ പ്രത്യേക നിർദ്ദേശം അനുസരിച്ച എസ് യു ടി ആശുപത്രിയിൽ എത്തി വി. എസ്. അച്യുതാനന്ദനെ പരിശോധിക്കുകയും അദ്ദേഹത്തിന് ലഭിക്കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്‌തു.
ഇപ്പോൾ നൽകി വരുന്ന വെൻ്റിലേറ്റർ സപ്പോർട്ട്, സി ആർ ആർ ടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനമെന്ന് ബുള്ളറ്റിനിൽ പറയുന്നു.