പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി ദിനേശിൻ്റെ ഭാര്യ വിജിഷ (38) ആണ് ഇന്നു രാവിലെ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആറ്റുകാലിൽ പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്.












































































