തിരുനെൽവേലി: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ഏഴ് മരണം. തിരുനെൽവേലി ദളപതിസമുദ്രത്തിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ആണ് മരിച്ചത്.
ദളപതിസമുദ്രത്തില്‍ ആണ് അപകടമുണ്ടായത്.
നാലുവരി പാതയില്‍ എതിര്‍ ദിശയിലേക്ക് സഞ്ചരിച്ച കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂർത്തിയാക്കി.
തിരുനെല്‍വേലി സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.












































































