കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും നാളെ നടത്തുന്ന സമരത്തിന് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു.
ജോലിക്ക് ഹാജരാകാത്തവരു ടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ കുറയ്ക്കും.
അനധികൃത അവധികളും ഡയസ്നോണിൽ ഉൾപ്പെടുത്തും.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സർവീസ് സംഘടനകളും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗൺസിലുമാണു സമരം പ്രഖ്യാപിച്ചിരിക്കു ന്നത്. ഡയസ്നോണിനെ തള്ളിക്കളയുകയാണെന്നു സംഘടനകളുടെ ഭാരവാഹികൾ അറിയിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങൾ.