വാഷിങ്ടണില്‍ കഴിഞ്ഞ ദിവസം നടന്ന വര്‍ണാഭമായ ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലായി നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ അണിനിരക്കുന്നത് 48 ടീമുകളാണ്. നാലു ടീമുകളെ 12 ഗ്രൂപ്പുകളിലായിട്ടാണ് വേര്‍തിരിച്ചിട്ടുള്ളത്. ആതിഥേയരായ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവര്‍ ഒാേട്ടാമാറ്റിക്കായി തന്നെ എ, ബി,ഡി ഗ്രൂപ്പുകളിലെത്തുകയായിരുന്നു.
നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയും മറ്റു മുന്‍നിര ടീമുകളും ഫിഫ റാങ്കിങിന്റെയും കോണ്‍ഫെഡറേഷന്‍ നിയമങ്ങളും അടിസ്ഥാനത്താണ് വിവിധ ഗ്രൂപ്പുകളിലെത്തിയത്. ഇതോടെ ഒരേ മേഖലയില്‍ നിന്നുള്ള ടീമുകള്‍ തുടക്കത്തില്‍ തന്നെ മുഖാമുഖം വരുന്നത് ഒഴിവാകുകയും ചെയ്തു.
ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ: മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക; റിപ്പബ്ലിക് ഓഫ് കൊറിയ, യുവേഫ പ്ലേ ഓഫ് ഡി വിജയി
ഗ്രൂപ്പ് ബി: കാനഡ, യുവേഫ പ്ലേഓഫ് എ വിജയി, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്
ഗ്രൂപ്പ് സി: ബ്രസീല്‍, മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലന്‍ഡ്
ഗ്രൂപ്പ് ഡി: യുഎസ്‌എ, പരാഗ്വേ, ഓസ്‌ട്രേലിയ, യുവേഫ പ്ലേഓഫ് സി വിജയി
ഗ്രൂപ്പ് ഇ: ജര്‍മനി, കുറാക്കാവോ, ഐവറികോസ്റ്റ്, ഇക്വഡോര്‍
ഗ്രൂപ്പ് എഫ്: നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, യുവേഫ പ്ലേഓഫ് ബി വിജയി, ടുണീഷ്യ
ഗ്രൂപ്പ് ജി: ബെല്‍ജിയം, ഈജിപ്ത്, ഇറാന്‍, ന്യൂസിലാന്‍ഡ്
ഗ്രൂപ്പ് എച്ച്: സ്‌പെയിന്‍, കാബോ വെര്‍ഡെ, സൗദി അറേബ്യ, ഉറുഗ്വേ
ഗ്രൂപ്പ് ഐ: ഫ്രാന്‍സ്, സെനഗല്‍, ഫിഫ പ്ലേഓഫ് 2 വിജയി, നോര്‍വേ
ഗ്രൂപ്പ് ജെ: അര്‍ജന്റീന, അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍
ഗ്രൂപ്പ് കെ: പോര്‍ച്ചുഗല്‍, ഫിഫ പ്ലേഓഫ് 1 വിജയി, ഉസ്‌ബെക്കിസ്ഥാന്‍, കൊളംബിയ
ഗ്രൂപ്പ് എല്‍: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പാനമ.












































































