കോട്ടയം: പള്ളം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ 18നും 35നും മധ്യേ പ്രായമുള്ള പ്ലസ് ടു പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. ജനുവരി 31ന് മുന്‍പായി അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍: 94955686287.














































































