സംഭവവുമായി ബന്ധപ്പെട്ട് പഴക്കച്ചവടക്കാരനായ പൂടങ്കല്ല് സ്വദേശി കൊല്ലറങ്കോട് അർഷാദ് (31) അറസ്റ്റിലായി. നഴ്സായ യുവതി നടന്നുപോകുമ്പോൾ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി.
മുൻപും സമാനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് അർഷാദെന്നാണ് വിവരം. ഇയാൾ പോക്സോ കേസിലും പ്രതിയാണ്.വെള്ളിയാഴ്ചയാണ് സംഭവം. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി കോട്ടച്ചേരിയിൽ ബസ് ഇറങ്ങിയ ശേഷം നടന്നുപോകുമ്പോളാണ് സംഭവം.